നേത്രാതുര: കുലീന:
പ്രിയവാക് പാര്‍ശ്യോങ്കിതോ വിശുദ്ധമതി:
മാതുരനിഷ്ടസ്സുഭഗോ
രോഹിണ്യാം ജായതേ ധനീ വിദ്വാന്‍
നാല്പത്തി രണ്ടു നക്ഷത്രങ്ങളുടെ സമൂഹമാണ് രോഹിണി നക്ഷത്രം. മനുഷ്യ ഗണത്തില്‍ പെട്ട നക്ഷത്രമാണിത്. വലിയ തടിമിടുക്കില്ലാത്ത ശരീര പ്രകൃതി, വളരെ ആകര്‍ഷണ ശക്തിയുള്ള കണ്ണുകള്‍, സൌന്ദര്യം, വശീകരണ ശക്തി, നന്നായി വസ്ത്രം ധരിക്കുന്ന സ്വഭാവം തുടങ്ങിയവ ഇവരുടെ പൊതു സ്വഭാവങ്ങളാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന രീതിയാണ്. അതിനാല്‍ തന്നെ മറ്റുള്ളവരുടെ കുറ്റവും കുറവും ഏറെ ശ്രദ്ധിക്കും. ധാരണാ ശക്തി വളരെ നന്നായി ഉണ്ട്. നല്ല പെരുമാറ്റവും ഇവരെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളാക്കി മാറ്റുന്നു.
അമിതമായ അഭിമാന ബോധമാണ് ഇവരുടെ പ്രധാന ദൌര്‍ബല്യം. അധികാര പ്രമത്തത കാണിക്കും. ക്ഷോഭം മൂലം പല തീരുമാനങ്ങളും എടുക്കും, പക്ഷെ പിന്നീട് വേണ്ട എന്നും തോന്നും. സ്ഥിരമായ ഒരു ലക്‌ഷ്യം ഇവരുടെ പരിഗണനയില്‍ ഇല്ല. സ്നേഹമാണ് ഇവരുടെ സഹായങ്ങളുടെ അടിസ്ഥാനം. സത്യത്തെ മുന്‍നിര്‍ത്തി ജീവിക്കും. ആത്മാഭിമാനം മുറിവേറ്റാല്‍ സഹന ശക്തിയും ക്ഷമയുമില്ലതെ പ്രതികരിക്കും.
എല്ലാവരോടും സമത്വ രീതിയില്‍ പെരുമാറും. ധാരാളം അറിവ് സമ്പാദിക്കും. അടുക്കും ചിട്ടയും പോരാ.
ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. എന്നാല്‍ വ്യക്തമായ ജീവിത പദ്ധതി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടും. ഈ കുറവിനെ മറികടന്നാല്‍ ഇവര്‍ അധികാരവും സമ്പത്തും വിജയവും നേടും. വരവ് ചെലവുകള്‍ നോക്കാതെ ജീവിക്കുന്നത് മൂലം പ്രയാസം ഉണ്ടാകും. വ്യാപാരങ്ങളിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ഇവര്‍ ശോഭിക്കും.
കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്നേഹവും.
രക്ത ദോഷം, പ്രമേഹം, ശ്വാസ കോശ രോഗങ്ങള്‍ ഇവക്കു സാധ്യതയുണ്ട്. 18,36,52 വയസ്സുകള്‍ പരിവര്‍ത്താന കാലങ്ങളാണ്. രോഹിണി നാളുകാരായ സ്ത്രീകള്‍ക്ക് ഭര്‍തൃ ഭാഗ്യവും സന്താന ഭാഗ്യവും ഉണ്ടാകും എങ്കിലും ഇവരെ ചില ദുഃഖങ്ങള്‍ മിക്കപ്പോഴും അലട്ടുന്നതായി കാണുന്നു.
ഈ നാളുകാരുടെ ജനനം ചന്ദ്ര ദശയിലാണ്.