തേജസ്വി ബഹുളോൽഭവ: പ്രഭുസമോ മൂർഖശ്ച വിദ്യാധനീ
എന്ന പ്രമാണം അനുസരിച്ച് കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർ തേജസ്വികളും പ്രഭുതുല്യരും മൂർഖസ്വഭാവക്കാരും വിദ്യയോടും ധനത്തോടും കൂടിയവരായിരിക്കും.
അസാമാന്യമായ ബുദ്ധിസാമര്‍ഥ്യം, കര്‍മ്മകുശലത, പ്രയത്നശീലം, ഈശ്വരവിശ്വാസം, കുലീനത, പ്രസിദ്ധി, അഭിമാനം, ധര്‍മബോധം ഇവ ചേര്‍ന്നാല്‍ ഒരു കാര്‍ത്തിക നക്ഷത്രക്കാരനായി.ചില ആദര്‍ശ നിഷ്ഠകള്‍, പ്രത്യേകമായ അഭിമാനബോധം ഇവ ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നു.വലിയ ത്യാഗങ്ങള്‍ സഹിക്കുന്നവരല്ല. മറ്റുള്ളവരെ ഉപദേശിക്കാനും ബുദ്ധിപൂര്‍വമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സമര്‍ത്ഥരാണ്. സദാചാരങ്ങളില്‍ അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കും.
കാര്യശേഷിയില്‍ മുന്‍പരായ ഇവര്‍ ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ രീതിയില്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥരാണ്. രാഷ്ട്രീയത്തില്‍ ഇവര്‍ വളരെ ശോഭിക്കും, പക്ഷേ,പലപ്പോഴും നഷ്ടവും ഇഛാഭംഗവും ഉണ്ടാകും.കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കും. പക്ഷേ പലപ്പോഴും അവരില്‍നിന്നു തന്നെ എതിര്‍പ്പ് ഉണ്ടാകും. തെറ്റുകളെ മാപ്പാക്കാനും ഇവര്‍ക്ക് വിശാല മനസ്സുണ്ട്. ദിനചര്യകള്‍ വളരെ പ്രധാനമാണ്. സ്വന്തം താല്പര്യത്തിനു വിരുദ്ധമായ ഏതു കൂട്ടുകെട്ടിനെയും ഇവര്‍ ഉപേക്ഷിക്കും. വിനീതമായ പെരുമാറ്റം, പക്ഷേ, ഉയര്‍ന്ന ആജ്ഞാശക്തി ഇവ ജന്മസിദ്ധമാണ്. മിക്കവര്‍ക്കും ജന്മനാടിനു വെളിയില്‍ ആയിരിക്കും ഉയര്‍ച്ച ഉണ്ടാവുക. മാതാവില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ധാരാളമായി ഉണ്ടാകും. പിതാവിനെപ്പറ്റി അഭിമാനിക്കും. സ്വന്തം നേട്ടങ്ങളെപ്പറ്റിയും അഭിമാനിക്കും. കൃത്യനിഷ്ഠ ഉണ്ടായിരിക്കും. തന്ത്രം മെനയുന്നതില്‍ സമര്‍ഥരാണ്. പക്ഷേ ആരെയും അത്രമേല്‍ ചതിക്കുകയില്ല.
ഈ നാളുകാരുടെ കുടുംബജീവിതം വളരെ സന്തോഷകരമായിരിക്കും. ഭാര്യമാര്‍ വളരെ മനോഗുണമുള്ളവരായിരിക്കും. പക്ഷേ ആ ഭാര്യയുമൊത്തുള്ള ജീവിതം പൂര്‍ണമായി അനുഭവിക്കാന്‍ സാധ്യത കുറവാണ്. ഭാര്യാവിരഹമോ വേര്‍പിരിഞ്ഞു താമസിക്കേണ്ടി വരികയോ ഉണ്ടാകാം. 50-55 വയസ്സിനു മേല്‍ പലവിധ നേട്ടങ്ങളും ഉണ്ടാകും. പൊതുജനമധ്യത്തില്‍ പ്രസിദ്ധി ആര്‍ജിക്കും. ക്ഷോഭം ഉണ്ടായാല്‍ ഇവര്‍ ആലോചിക്കാതെ തീരുമാനം എടുക്കുകയും അപകടം ഉണ്ടാവുകയും ചെയ്യും. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇവരെ മിക്കപ്പോഴും പിന്തുടരും. മക്കള്‍ മൂലം ദു:ഖിക്കും.
ഈ നാളുകാര്‍ ആദിത്യദശയിലാണ് ജനിക്കുന്നത്. രാഹു, ശനി ദശകളില്‍ സൂക്ഷിക്കണം, പ്രത്യേകിച്ച് ഈ ഗ്രഹങ്ങള്‍ അനുകൂലമല്ല എങ്കില്‍. ഗണപതി, ശ്രീകൃഷ്ണന് തുടങ്ങിയ മൂര്‍ത്തികളെ പ്രീതിപ്പെടുത്തി ദോഷശാന്തി കൈവരിക്കാം.
നക്ഷത്രജാലകം നന്നായി.. മറ്റു നക്ഷത്രങ്ങളെക്കുറിച്ചും പറഞ്ഞാല്‍ നന്നായിരുന്നു.
ReplyDelete